പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.
Nov 8, 2024 06:57 AM | By PointViews Editr

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് വലിച്ചിഴച്ച നാക്കിൻ്റെ ഉടമ പി.പി. ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തി എന്ന് വരുത്തി വിഷയത്തിൽ നിന്ന് തലയൂരാൻ സിപിഎം നീക്കം. പാർട്ടി പദവികളിൽ നിന്ന് നീക്കും എന്നാണ് പുറത്തുള്ള പ്രചാരണം. പക്ഷെ പാർട്ടിക്കകത്ത് സംരക്ഷണം എന്ന രണ്ട് തരം കലാപരിപാടിയാണ് എന്നും സിപിഎം നയം.എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യയെ പ്രശ്ന സമയത്ത് സംരക്ഷിക്കാനും ന്യായീകരിക്കാനുമായിരുന്നു സിപിഎം ശ്രമിച്ചിരുന്നത്. ഇപ്പോൾ ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കുമെന്ന ഇരട്ടത്താപ്പ് നയവുമായാണ് പാർട്ടി രംഗത്ത് വരുന്നത്. അപ്പോൾ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് മാധ്യമങ്ങളിൽ വന്നിരുന്നും സോഷ്യൽ മീഡിയകളിൽ കുത്തിവരച്ചും പി.പി. ദിവ്യയെ ന്യായീകരിച്ചതും നവീൻ ബാബുവിനെ കുറ്റപ്പെടുത്തിയും അപമാനിച്ചും പ്രചാരണം നടത്തിയത് എന്തിന് എന്ന് ആരും ചോദിക്കരുത്. കാരണം പാർട്ടിയുടെ പ്രധാന മാർക്സ് പിണറായി വിജയൻ തന്നെ അണിളോട് പ്രസംഗത്തിൽ പറയാറുള്ളത് തന്നെ നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കെന്നും അറിയില്ല എന്നാണ്. പാർട്ടി യോഗത്തിൽ വിജയനിത് പറയുമ്പോൾ അത് പാർട്ടിക്ക് പുറത്തുള്ളവരോടാണ് എന്നോർത്ത് കേട്ടിരിക്കുന്ന മണ്ടൻമാരായ അണികൾ കുലുങ്ങി ചിരിക്കുമ്പോൾ അവർ ഓർക്കുന്നില്ല പുറമേക്കാർ ആരും പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നില്ല എന്ന്. സത്യത്തിൽ വിജയൻ പറയുന്നത് അണികളെ കുറിച്ചാണ് എന്ന് അവരറിയുന്നില്ല. സ്വയം മണ്ടൻമാരായി കേട്ടിരിക്കുന്ന അണികളെ പറ്റിക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഇപ്പോൾ പി.പി.ദിവ്യയുടെ വിഷയത്തിൽ നടപടി എടുത്തു എന്ന് വരുത്താൻ ശ്രമിക്കുന്നത്. കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ പിപി ദിവ്യ ഇനി ബ്രാഞ്ച് അംഗമായി തുടരേണ്ടി വരും എന്ന എക്കാലത്തേയും കടുത്ത ശിക്ഷാ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന അഭിമാനവുമായി ഇനി കേരളത്തിലെ സിപിഎം കാർക്ക് നടക്കാം. പോരാത്തതിന് കണ്ണൂർ ജില്ലാ സിപിഎം ന്യായാധിപർ എടുത്ത കടുത്ത ആ തീരുമാനം സിപിഎം സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തിനായി നൽകും. സംസ്ഥാന കമ്മറ്റി നടപടി അംഗീകരിക്കുന്നതോടെ ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കുമെന്നാണ് ഇനി പാവം അണികളെ പറ്റിക്കാൻ പാർട്ടി തീരുമാനമായി നടപ്പിലാക്കാൻ സാധ്യതയുള്ളത്. തൂക്കി കൊല്ലുന്നതിനേക്കാൾ അതീവ കടുത്ത ശിക്ഷയായാണ് പാർട്ടിയിലെ തരംതാഴ്ത്തൽ എന്നാണ് പാവം അണികളെ വിശ്വസിപ്പിച്ചു വച്ചിട്ടുള്ളത്. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ടെന്നും നേതൃത്വം അവകാശപ്പെടുക  ചെയ്യുന്നതോടെ അണികൾക്ക് നെഞ്ച് പൊട്ടും ആവേശത്തോടെ നീട്ടി മുദ്രാവാക്യം വിളിക്കാം.

CPM has come up with a new scam to deceive people by making them feel that PP Divya has been confined.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
Top Stories